ഹവാന: പടിഞ്ഞാറന്‍ ക്യൂബയിലെ പര്‍വതമേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 9 പേര് കൊല്ലപ്പെട്ടു. എട്ട് സൈനിക ഉദ്യോഗസ്ഥരും ഒരു ജീവനക്കാരനുമാണ് മരിച്ചത്. അപകട കാരണം അറിവായിട്ടില്ല. ആര്‍ട്ടെമിസ പ്രവിശ്യയിലെ ലോമ ഡെ ലാ പിമീന്റയിലാണ് വിമാനം തകര്‍ന്നുവീണത്.
പ്ലായ ബാറകോവയില് നിന്നുള്ള സൈന്യത്തിന്റെ ടര്‍ബോപ്രോപ് ആന്റോണോവ് എഎന്‍-26 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2010-ല്‍ ക്യൂബയില്‍ ഉണ്ടായ വിമാനാപകടത്തില്‍ 68 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: