ന്യൂദല്‍ഹി: വിമാനയാത്രകള്‍ക്ക് ബോര്‍ഡിംഗ് പാസായി മൊബൈല്‍ ഫോണും ആധാറും ഉപയോഗിക്കാവുന്ന സംവിധാനം വന്നേക്കും. വിമാനത്താവളത്തിലെ നടപടികള്‍ മുഴവന്‍ ഡിജിറ്റല്‍ വത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്നോട്ടു വച്ചിരിക്കുന്ന ഡിജി യാത്ര പദ്ധതിയിലാണ് ബോര്‍ഡിംഗ് പാസും സുരക്ഷാ പരിശോധനയും ഡിജിറ്റല്‍വത്കരിക്കാനുള്ള നിര്‍ദേശം വച്ചിരിക്കുന്നത്. വിമാനയാത്രയുടെ മുഴുവന്‍ കാര്യങ്ങളും പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ ശനിയാഴ്ച അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: