തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് തമ്മിലടിയാകരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പരമാവധി സമയവായത്തിലൂടെ തെരഞ്ഞെടുപ്പ് നടത്താന്‍ ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു. പുന:സംഘടനയ്ക്ക് മുന്നോടിയായി നടന്ന അംഗത്വവിതരണത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ പ്രവര്‍ത്തകരെ പരമാവധി പാര്‍ട്ടിയിലേക്ക് കൊണ്ട് വരണമെന്നും ആന്റണി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് ഇപ്പോഴുണ്ടായ തിരിച്ചടി താല്കാലികമാണ്. തിരിച്ചടി മറികടന്ന് കോണ്‍ഗ്രസ് തിരിച്ച് വരുമെന്നും ആന്റണി പ്രതീക്ഷ പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് ബൂത്ത് തലങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആന്റണി പറഞ്ഞു.
മെയ് 15 വരെയാണ് കോണ്‍ഗ്രസില്‍ അംഗത്വ വിതരണം. അംഗത്വ വിതരണത്തിന് ശേഷമാവും സംഘടന തെരഞ്ഞെടുപ്പിന്റെ മറ്റ് ഘട്ടങ്ങള്‍ എ.?െഎ.സി.സി പ്രഖ്യാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: