വോള്‍ഫ്സ് ബുര്‍ഗ്: വോള്‍ഫ്സ് ബുര്ഗിനെ എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് തകര്‍ത്ത് ബുണ്ടസ് ലീഗാ കിരീടം ബയണ്‍ സ്വന്തമാക്കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ജര്‍മനിയുടെ ഒന്നാം ഡിവിഷന് ലീഗ് മത്സരമായ ബുണ്ടസ് ലീഗയില്‍ ബയണ്‍ ചാമ്പ്യന്മാരാകുന്നത്. ഇരുപത്തി ഏഴാമത്തെ കീരീടം നേടിയ ബയണ്‍, ജര്‍മനിയിലെ റിക്കാര്‍ഡ് ജേതാക്കളാണ്.
അലാബ, ലെവന്‍ഡോവിസ്കി, റോബന് മ്യുളര്‍, കിമ്മിഷ് എന്നിവരാണ് ബയണിന്റെ ഗോള്‍ ജേതാക്കള്‍. രണ്ട് ഗോളുകള്‍ നേടിയ ലെവന്‍ഡോവ്സ്ക്കിയാണ് ഗോള്‍ നേട്ടത്തില്‍ ഒന്നാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: