ബാഗ്ദാദ്: ഇറാഖിലെ മൊസൂളിലുണ്ടായ സ്ഫോടനത്തില്‍ യുഎസ് സൈനികന് കൊല്ലപ്പെട്ടു. ഇറാഖിലെ ഐഎസ് ഭീകരവാദിള്ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന സഖ്യസേനയിലെ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷന് ഇന്‍ഹെറന്റ് റിസോള്‍വ് കമാന്‍ഡ് ആണ് ഈ വിവരം പുറത്തുവിട്ടത്.
അതേ സമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരരുടെ നിയന്ത്രണത്തില്‍ നിന്ന് മൊസൂളിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് സംഭവം. 2014മുതല്‍ മൊസൂള്‍ ദേശ് ഭീകരരുടെ നിയന്ത്രണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: