ന്യൂദല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കില്ല.
ദല്‍ഹി ഭരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഇവിടെ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് പാര്‍ട്ടി തീരുമാനം.
ദേശീയതലത്തില്‍ പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുമെന്നും ഏതൊക്കെ സംസ്ഥാനത്ത് മത്സരിക്കണമെന്നത് കൂടുതല്‍ പരിശോധനകള്‍ക്കുശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും നേതാക്കള്‍ പറഞ്ഞു.
അതേസമയം ദല്‍ഹി തൊഴില്‍മന്ത്രിയും എഎപിയുടെ ഗുജറാത്ത് ചുമതലക്കാരനുമായ ഗോപാല്‍ റായിയെ പാര്‍ട്ടിയുടെ ദല്‍ഹി ഘടകം കണ്‍വീനറായി നിയമിക്കാന്‍ രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. ഗുജറാത്തില്‍ ഡിസംബറിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: