ന്യൂദല്‍ഹി: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്ദുഗന് രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഇന്ന് ദല്‍ഹിയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി ഉര്ദുഗന് കൂടിക്കാഴ്ച നടത്തും. നാളെയാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വം, ഭീകരവിരുദ്ധ പോരാട്ടങ്ങളിലെ സഹകരണം, വാണിജ്യം തുടങ്ങിയ മേഖലകളെ കുറിച്ച് ചര്‍ച്ച നടത്തും. ശക്തമായ സുരക്ഷയാണ് തുര്‍ക്കി പ്രസിഡന്റിന് ദല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. ഉര്‍ദുഗാനെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: