മനില: ഉത്തരകൊറിയ ലോക വിനാശത്തിന് തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ടൂട്ടര്ട്ട്. അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങളെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഇന്നലെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷത്തിനു പിന്നാലെയാണ് ഉത്തരകൊറിയയ്ക്കെതിരെ ആഞ്ഞടിച്ച് ഫിലിപ്പൈന്‍സ് പ്രസിഡന്റ് രംഗത്തെത്തിയത്.
ലോകം അവസാനിപ്പിക്കാനുള്ള അത്യാഗ്രഹവുമായി നടക്കുന്ന ഏകാധിപതി കിം ജോങ് ഉന്നിനെ നിയന്ത്രിക്കണമെന്ന് ട്രംപിനോട് റോഡ്രിഗോ ആവശ്യപ്പെട്ടു. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തണമെന്ന അമേരിക്കയുടേയും യുഎന്നിന്റേയും ആവശ്യം തള്ളി നിരന്തരം പരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തരകൊറിയക്കെതിരെ അമേരിക്ക യുദ്ധഭീഷണി ഉയര്‍ത്തിരുന്നു. എന്നാല്‍ ഇന്നലെയും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ പ്രകോപനം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: