ഇസ്താംബൂള്‍: ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന കാരണത്താല്‍ തുര്‍ക്കി ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയ നിരോധിച്ചു. രാജ്യത്തെ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നിരീക്ഷിക്കുന്ന തുര്‍ക്കി ബ്ലോക്സ് എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.
ഭീകരരെ പിന്തുണയ്ക്കുന്നവരുടെ വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഗവണ്മെന്റ് വിക്കിപീഡിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിക്കിപീഡിയ രാജ്യത്ത് നിരോധിച്ചത്. പ്രസിഡന്റ് ത്വയിബ് ഉര്ദുഗന് പൗരസ്വാതന്ത്ര്യത്തിനുമേല്‍ പിടിമുറുക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് വിക്കിപീഡിയയ്ക്കുള്ള വിലക്കെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: