ലഖ്നൗ: യുപിയില്‍ എല്ലാ റോഡുകളും ഉടന്‍ നവീകരിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
കുഴിയുള്ള റോഡുകളും വെളിച്ചമില്ലാത്ത തെരുവുകളും ഇനി സംസ്ഥാനത്തുണ്ടാവില്ല. ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് യു.പി മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി ജനങ്ങള്‍ക്ക് മുന്നില്‍വെച്ച 24 മണിക്കൂറിലും വൈദ്യുതിയെന്നതും ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടഞ്ഞ് കിടക്കുന്ന പഞ്ചസാര ഫാക്ടറികള്‍ ഉടന്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: