ന്യൂദല്‍ഹി: രാജ്യത്തെ തീയേറ്ററുകളില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന ബാഹുബലി-2 വിനെയും സംവിധായകന് എസ്.എസ്. രാജമൗലിയേയും പ്രശംസിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു.
ചിത്രം കണ്ടെന്നും അതൊരു ദൃശ്യവിരുന്നാണെന്നും നായിഡു ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് പുതിയ മാനങ്ങള്‍ നല്കിയ വിലമതിക്കാനാവാത്ത ചിത്രമാണ് ബാഹുബലി. ഹോളിവുഡ് ചിത്രങ്ങള്‍ക്കൊപ്പം നില്ക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത് – വെങ്കയ്യ നായിഡു കുറിച്ചു.
ചിത്രത്തിന്റെ സംവിധായകന് എ.എസ്.രാജമൗലിക്കും മന്ത്രിയുടെ മുക്തകണ്ഠ പ്രശംസ ലഭിച്ചു. ഇന്ത്യന്‍ സിനിമയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്ത സംവിധായകനാണ് രാജമൗലിയെന്നു പറഞ്ഞ കേന്ദ്രമന്ത്രി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെ മുഴുവനും അഭിനന്ദിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: