കോട്ടയം : ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷത്തോട് അനുബന്ധിച്ച് ഇന്ന് ഭഗവദ് ഗീതാ സത്രം നടക്കും. കോട്ടയം മാര്‍ ഏലിയാസ് സണ്‍ഡേ സ്കൂള്‍ ഹാളില്‍ രാവിലെ 10ന് എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.സിറിയക്ക് തോമസ് ഉദ്ഘാടനം ചെയ്യും. നവതി ആഘോഷ സമിതി ചെയര്‍പേഴ്സണ്‍ ജെ.പ്രമീളാദേവി അധ്യക്ഷത വഹിക്കും. ഗീതയുടെ ദര്‍ശനങ്ങളെ അടുത്തറിയുന്നതിനും പൊതു സമൂഹത്തില്‍ ഗീതാവബോദം വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
രാവിലെ 11ന് ‘ഗീത സാമൂഹിക സമരസതയ്ക്ക്’ എന്ന വിഷയത്തില്‍ എന്‍.സോമശേഖരനും ഉച്ചയ്ക്ക് 2ന് ‘ഗീതയും ദേശീയ പുനരുദ്ധാനവും’ എന്ന വിഷയത്തില്‍ ഡി.നാരായണശര്മ്മയും മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 3ന് സമാപന സഭയില്‍ ‘ശാസ്ത്രവും മാനേജുമെന്റും ഗീതയില്‍’ എന്ന വിഷയത്തില്‍ പ്രോഫ. വി.എം.നാരായണപണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: