പൊന്‍കുന്നം: വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണിയുടെ പൈലറ്റ് വാഹനം പാലാ-പൊന്‍കുന്നം റോഡില്‍ വഞ്ചിമലക്കവലയില്‍ അപകടത്തില്‍പ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടം. മന്ത്രിക്ക് അകമ്പടി വന്ന പാലാ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. മഴ പെയ്തതിനെത്തുടര്‍ന്നു റോഡില്‍ തെന്നി നിയന്ത്രണം വിട്ട് സമീപത്തെ വ്യാപാരസ്ഥാപത്തില്‍ ഇടിച്ച ശേഷം പിന്നോട്ടുരുണ്ട് പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് തട്ടിത്തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പോലീസ് ജീപ്പിന്റെ ടയര്‍ പൊട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: