പൊന്‍കുന്നം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ജനസേവ ഇന്‍ഫര്‍മേഷന്‍ കേന്ദ്രത്തില്‍ സൗജന്യ സേവനം നടത്തുന്ന ദ്വരൈ സ്വാമിയെ പൊന്‍കുന്നം ജനമൈത്രി പോലിസ് ആദരിച്ചു.ജനമൈത്രി പോലിസ് നടത്തുന്ന എല്ലാ സേവനങ്ങള്‍ക്കൊപ്പം ഇദ്ദേഹമുണ്ട്..പൊന്‍കുന്നം, കൂരാലി, തെക്കേത്തുകവല, വാാഴൂര് തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ വ്യാപാരം നടത്തി ഉപജിവനം നടത്തി വരുകയാണ് ദ്വരൈസ്വാമി .വളരെ അത്യാവശ്യ ഘട്ടത്തില്‍ മാത്രമാണ് സ്വദേശമായ മാര്‍ത്താണ്ഡത്തിന് പോകുന്നത്.
കഴിഞ്ഞ ദിവസം പൊന്‍കുന്നം ഹില്‍ഡാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ ആദരിച്ചു.കെ.കെ ഹരി, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ടി സുബ്രഹമണ്യന്‍.എസ്.ഐ ഏസി മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: