ലണ്ടന്‍: കറിയുടെ മണം പടരുന്നതിന് ഇന്ത്യന്‍ റസ്റ്റോറന്റിന് ബ്രിട്ടനില്‍ പഴ. സാധാരണ ഹോട്ടലുകള്‍ക്ക് സമീപത്തു കൂടി പോകുമ്പോള്‍ അടുക്കളയില്‍ നിന്നുള്ള മണം ആസ്വദിക്കാറാണ് പതിവ്.
എന്നാല്‍, മിഡില്സ്ബെര്ഗിലെ ഖുഷി ഇന്ത്യന്‍ ബുഫെറ്റ് റസ്റ്റോറന്റിലെ അടുക്കളയില്‍ നിന്നു വിവിധ വിഭവങ്ങളുടെ കടുത്ത മണം പടരുന്നുവെന്നും ഇത് യാത്രക്കാര്‍ക്കും അയല്‍വീടുകളില്‍ താമസിക്കുന്നവര്‍ക്കും ശല്യമാണെന്നും ആരോപിച്ചാണ് പിഴയിട്ടത്. ബിരിയാണിയുടേയും ബജിയുടേയും മണമടിച്ചിട്ട് അടുത്തുള്ള വീട്ടുകാര്‍ക്ക് സഹിക്കുന്നില്ല എന്നാണ് നഗര കൗണ്‍സിലിന്റെ കുറ്റപത്രത്തില്‍ പറയുന്നത്.
പിഴയിട്ടതിനെതിരെ റസ്റ്റോറന്റ് ഉടമകളായ മുഹമ്മദ് ഖുഷിയും ശബാനയും കോടതിയെ സമീപിച്ചെങ്കിലും കൗണ്‍സിലിന്റെ തീരുമാനം പിന്വലിപ്പിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: