ചാലക്കുടി: നഗരത്തിലെ രണ്ട് പണമിടപാട് കേന്ദ്രങ്ങളിലും, റെക്സിന് സെന്ററിലും മോഷണം. റെക്സിന് സെന്ററില്‍ നിന്ന് ഇരുപതിനായിരം രൂപ മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നിരിക്കുന്നത്.
സൗത്ത് ജംഗ്ഷനിലെ സുപ്രഭ കോപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന കെപിബി നിധി ലിമിറ്റഡ് ബാങ്കിലെ സ്ട്രോങ്ങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിക്കുവാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല.
സമീപത്തുള്ള ഗുരുകലം കുറീസിലും മോഷണത്തിനായി ശ്രമം നടത്തി. സമീപത്തുള്ള ചിക്കൂസ് കര്ട്ടന്സിലെ ഷട്ടര്‍ ഗ്യാസ് കട്ടര്‍ പൊളിച്ചാണ് മേശയില്‍ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ മോഷ്ടിച്ചത്. മോഷണത്തിന് ഉപയോഗിച്ചിരുന്ന ഗ്യാസ് കട്ടര്‍ സമീപത്തെ പറമ്പില്‍ നിന്ന് പോലീസ് കണ്ടെടുത്തു.
സംഭവം അറിഞ്ഞ് ചാലക്കുടി എസ്.ഐ.ജയേഷ് ബാലന്,എം.കെ.രാമകൃഷ്ണന് എന്നിവര്‍ സ്ഥലത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: