കണ്ണൂര്‍: ജില്ലയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ ബോണസ് ആവശ്യപ്പെട്ട് നാലുമുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. 2016-17 വര്‍ഷത്തെ കസ്റ്റമറി ബോണസ് വിതരണം ചെയ്യുക, 2016 ഒക്ടോബര്‍ ഒന്നുമുതല്‍ ലഭിക്കേണ്ട വേര്യബിള്‍ ഡിഎ 228 രൂപയും 2017 ഏപ്രില്‍ 1മുതല്‍ 399 രൂപയും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്ക് നടത്തുന്നത്. യൂണിയനുകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: