ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുത്ത സര്‍ക്കാരിന്റേയും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയും നടപടിക്കെതിരെ നിലവിലുണ്ടായിരുന്ന ഭരണ സമിതിയുടെ നേതൃത്വത്തിലുള്ള സമര പരിപാടികള്‍ക്ക് തുടക്കമായി. ഹിന്ദു സംഘടനാ ഭാരവാഹികളുടെ നാമജപയാത്ര ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നിന്നാരംഭിച്ചു.
പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം പൂര്‍ത്തിയാക്കിയ നാമ ജപയാത്രയില്‍ ഹിന്ദു സംഘടനാ ഭാരവാഹികളായ എം.വി.സുരേഷ്, പ്രസാദ് കാക്കശ്ശേരി, സോമന് തിരുനല്ലൂര്‍, കെ.ആര് അനീഷ്, പി.എം.ഗോപിനാഥ്, രവീന്ദ്രന് മുത്തണ്ടാശ്ശേരി, അഡ്വ.നിവേദിത, ശോഭ ഹരി നാരായണന്, പ്രതീഷ് ചാവക്കാട്, നിലവിലെ ക്ഷേത്രം പ്രസിഡന്റ് ജി.കെ.ഗോപാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.സുധാകരന്, സുഭാഷ് മണ്ണാരത്ത് എന്നിവര്‍ സംസാരിച്ചു. ശനിയാഴ്ച വരെ ക്ഷേത്രാങ്കണത്തില്‍ വൈകുന്നേരങ്ങളില്‍ പ്രതിഷേധ നാമജപയജ്ഞം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: