കോഴിക്കോട്: കുഞ്ഞുണ്ണിമാഷുടെ സ്മരണക്ക് കുഞ്ഞുണ്ണി അനുസ്മരണ സമിതി കൗമാര പ്രതിഭകള്‍ക്ക് ഏര്‍പ്പെടുത്തിയ ‘കുട്ടേട്ടന് സാഹിത്യ പുരസ്കാര’ത്തിന് അപേക്ഷ ക്ഷണിച്ചു.
കവിയുടെ ജന്മദിനത്തോടനുബന്ധിച്ച് 26ന് കവി ആലങ്കോട് ലീലാകൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടക്കുന്ന എഴുത്തുപുരയില്‍ നിന്നുള്ള മികച്ച രചനകള്‍ക്കാണ് ഇത്തവണ പുരസ്കാരം. സമാന്തര കോളേജുകള്‍ ഉള്‍പ്പെടെ കലാലയതലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കവിത, കഥ, ലേഖന വിഭാഗങ്ങളിലാണ് മത്സരം. ഫലകവും പ്രശസ്തിപത്രവും 1000 രൂപയുടെ പുസ്തകങ്ങളുമടങ്ങുന്ന പുരസ്കാരം അന്ന് വൈകിട്ട് നടക്കുന്ന കുഞ്ഞുണ്ണി സ്മൃതിയില്‍ സമ്മാനിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് എഴുത്തുപുരയില്‍ പങ്കെടുക്കാന്‍ അവസരമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9562152322 എന്ന നമ്പറില്‍ ബന്ധപ്പെടണം. അപേക്ഷാ ഫോറത്തിന് വിലാസം: കണ്‍വീനര്‍, കുട്ടേട്ടന് സാഹിത്യ പുരസ്കാരം, പി.ബി. നമ്പര്‍ 78, കോഴിക്കോട്- 6730001.
പ്രതികരിക്കാൻ ഇവിടെ എഴുതുക: