കുണ്ടറ: വീരശ്രീ വേലുത്തമ്പി ദളവ സ്മാരക സേവാസമിതി യുടെ ഈ വര്‍ഷത്തെ വീരശ്രീ വേലുത്തമ്പി പുരസ്കാരം മീനാക്ഷിഗുരുക്കള്ക്ക് സമ്മാനിച്ചു.
ഇന്നലെ കുണ്ടറ ഇളമ്പള്ളൂര്‍ ക്ഷേത്രമൈതാനിയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.എസ്.ശ്രീധരന്‍പിള്ളയാണ് പുരസ്കാരം സമ്മാനിച്ചത്. സേവാസമിതി ചെയര്മാന് ഡോ: ഇ. ചന്ദ്രശേഖരക്കുറുപ്പ് ആധ്യക്ഷംവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.കെ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
ഇളമ്പള്ളൂര്‍ ദേവീക്ഷേത്രം ട്രസ്റ്റ് കണ്‍വീനര്‍ എസ്. ജയപ്രകാശ്, സേവാസമിതി ജനറല്‍സെക്രട്ടറി എസ്.കെ.ദീപു, വൈസ് ചെയര്മാന് എസ്.വിജയമോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. പുതിയകാവ് ഭഗവതി ബാലാശ്രമം പ്രസിഡന്റ് ഡോ.ശശിധരന്‍പിള്ള, വേണു ബ്ലഡ് ഡോണ്ഷന് ചെയര്മാന് കെ.എസ്.വേണുകുമാര്‍, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ പ്രിയങ്ക പി.എസ് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: