തൃപ്പൂണിത്തുറ: നിര്‍മ്മാണ മേഖലയിലെ സ്തംഭനാവസ്ഥയ്ക്ക് സര്‍ക്കാര്‍ പരിഹാരം കാണണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന് ഉണ്ണിത്താന്. ജില്ലാ നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം.
നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ്കുമാര്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍, ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍. ധനീഷ് നീറിക്കോട്, കെ.കെ. വിജയന്, വി.കെ. അനില്‍കമാര്‍, വി.ബി. വിനോദ്, എന്‍.എസ്. നവീന്‍, വി.എം. ഗോപി എന്നിവര്‍ പ്രസംഗിച്ചു.
നിര്‍മ്മാണ തൊഴിലാളി സംഘം ജില്ലാ ജില്ലാ പ്രസിഡന്റായി ടി.എ. വേണുഗോപാല്‍. ജനറല്‍ സെക്രട്ടറിയായി ധനീഷ് നീറിക്കോടിനെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: