പള്ളുരുത്തി: കാര്‍ വാടകക്കെടുത്ത് ബാംഗ്ളൂരിലെത്തിച്ച് മറിച്ചുവിറ്റ കേസില്‍ രൊളെ പോലീസ് അറസ്റ്റു ചെയ്തു. ചുള്ളിക്കല്‍ മദര്‍ തെരേസ ജംങ്ഷനില്‍ ഷറഫുദ്ദീനെ (34) തോപ്പുംപടി എസ്ഐ വിനുവും സംഘവും ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.
ചുള്ളിക്കല്‍ സ്വദേശി അബ് സീര്‍ എന്നയാളുടെ മഹീന്ദ്ര കെ യു വി 200 കാര്‍ (കെഎല്‍ 43 എച്ച് 6839) ആണ് ഇയാള്‍ വാടകക്കെടുത്ത ശേഷം വിറ്റതെന്ന് പ്രതി പോലീസിന് മൊഴി നല്കി. മറ്റൊരു പ്രതിയായ കാക്കനാട് സ്വദേശി അന്റണിയെക്കൂടി പിടികൂടാനുണ്ട്. ഇയാള്‍ ഒളിവിലാണ് കാര്‍ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: