എടത്തല: ശരവണബാബാ പങ്കെടുക്കുന്ന വിദ്യോത്സവം 2017 2,3, തീയതികളിലായി എടത്തല കുഞ്ചാട്ടുകാവ് ദേവി ഓഡിറ്റോറിയത്തില്‍ നടക്കും. എരുമേലി പഞ്ചതീര്‍ത്ഥ പരാശക്തി ദേവസ്ഥാനം രക്ഷാധികാരി ഡോ.ജി. ജയചന്ദ്രദാസ് ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്. അനില്‍ കുമാര്‍ മുഖ്യാതിഥിയാവും. നാളെ എം.എം. ബഷീറിന്റെ ആത്മീയ പ്രഭാഷണം.
3ന് വൈകിട്ട് മൂന്നുമണിക്ക് ശരവണബാബാ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യും. ആലുവ ഡിവൈഎസ്പി കെ.ജി. ബാബുകുമാര്‍, മുംതാസ് ടീച്ചര്‍, സാജിത അബ്ബാസ്, സി.കെ. രാജന്, ജോഷി ജോണ്‍, പി.എന്‍. രാജന്, കെ.ടി. രാജീവ് എന്നിവര്‍ ആശംസകളര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: