കൊച്ചി: ജന്മഭൂമിയുടെ പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തില്‍ ഇന്ന് പുനഃ പ്രവേശം. എളമക്കര – പേരണ്ടൂര്‍ റോഡിലെ പുതിയ മന്ദിരത്തിന്റെ സമര്‍പ്പണം കാലത്ത് 10 മണിക്ക് പ്രസിദ്ധ പത്രപ്രവര്‍ത്തകനും മുന്‍ എംപിയുമായ ബല്‍ബീര്‍ പുഞ്ച് നിര്‍വഹിക്കും. 1987 ല്‍ ലാല്‍കൃഷ്ണ അദ്വാനി ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പുതുക്കിയത്.
ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് അദ്ധ്യക്ഷനാകും. ചീഫ് എഡിറ്റര്‍ ലീലാ മേനോന്, മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്, മുന്‍ ചെയര്മാന് എന്‍. ഗോവിന്ദന് തുടങ്ങിയവരുടെ സാന്നിദ്ധ്യമുണ്ടാകും.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, അയോദ്ധ്യ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ആമുഖവും ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: