കൊച്ചി: ജന്മഭൂമിയുടെ പുതുക്കിപ്പണിത ആസ്ഥാന മന്ദിരത്തിന്റെ സമര്‍പ്പണം പ്രസിദ്ധ പത്രപ്രവര്‍ത്തകനും മുന്‍ എംപിയുമായ ബല്‍ബീര്‍ പുഞ്ച് നിര്‍വഹിച്ചു. ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന് അദ്ധ്യക്ഷനായ ചടങ്ങില്‍ മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ആമുഖവും ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ സ്വാഗതവും രേഖപ്പെടുത്തി.
ചടങ്ങില്‍ ചീഫ് എഡിറ്റര്‍ ലീലാ മേനോന്, മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, മുന്‍ ചീഫ് എഡിറ്റര്‍ പി. നാരായണന്, മുന്‍ ചെയര്മാന് എന്‍. ഗോവിന്ദന് തുടങ്ങിയവര്‍ സന്നിഹിതരായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, അയോദ്ധ്യ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
1987 ല്‍ ലാല്‍കൃഷ്ണ അദ്വാനി ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് പുതുക്കിയത്. ഗംഭീരമായ ചടങ്ങില്‍ ജന്മഭൂമിയിലെ വിവിധ എഡിഷനുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: