ഗൃഹാതുര ഓര്‍മ്മകളുണര്‍ത്തി ഹിന്ദു ഐക്യവേദി വിഷു ആഘോഷിച്ചു

Wednesday 3 May 2017 10:03 am IST

ലണ്ടന്‍: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ വിഷു ആഘോഷിച്ചു. ശനിയാഴ്ച്ച വൈകുന്നേരം ക്രോയിഡണിലെ വെസ്റ്റ് ത്രോണ്‍ടന്‍ കമ്യുണിറ്റി സെന്ററില്‍ സമുചിത പരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. മലയാള ചലച്ചിത്ര നടന്‍ ശങ്കര്‍ വിശിഷ്ടാതിഥി ആയിരുന്നു. ആഘോഷ ചടങ്ങുകളില്‍ ലണ്ടനിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. ലണ്ടന്‍ ഹിന്ദു ഐക്യവേദി ഭജന്‍ സംഘത്തിന്റെ ഭജനയോടെ തുടങ്ങിയ ചടങ്ങില്‍ വിശിഷ്ട അതിഥികള്‍ തങ്ങളുടെ ഗരഹാതുരത്വം പേറുന്ന വിഷു ഓര്‍മ്മകള്‍ പങ്കുവച്ചു .ഗുരുവായൂരപ്പന്റെ ക്ഷേത്രനടയില്‍ കണിയൊരുക്കുകയും വിഭവ സമൃദ്ധമായ വിഷുസദ്യയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ഒരുക്കിയിരുന്നു .