മെയിന്‍ സ്വിച്ച്‌ ഓഫാക്കിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു

Monday 11 July 2011 11:26 pm IST

കാഞ്ഞങ്ങാട്‌: വീടിണ്റ്റെ മെയിന്‍ സ്വിച്ച്‌ ഓഫാക്കിയ ശേഷം മധ്യവയസ്ക്കയുടെ കഴുത്തില്‍ നിന്നു രണ്ടു പവണ്റ്റെ മാല കവര്‍ന്നു. കാഞ്ഞങ്ങാട്‌ ചേടി റോഡിലെ പരേതനായ രാഘവന്‍ നായരുടെ ഭാര്യ രമണിയുടെ (48) കഴുത്തില്‍ നിന്നാണ്‌ മാല കവര്‍ന്നത്‌. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ്‌ സംഭവം. മെയിന്‍ സ്വിച്ച്‌ ഓഫാക്കിയപ്പോഴാണ്‌ ഒരു യുവാവ്‌ മാല പൊട്ടിച്ച ഓടിയത്‌. വീട്ടില്‍ രമണി ഒറ്റയ്ക്കാണ്‌ താമസം. ഹൊസ്ദുര്‍ഗ്ഗ്‌ പൊലീസില്‍ പരാതി നല്‍കി.