ഹോം » വാര്‍ത്ത » പ്രാദേശികം » കോട്ടയം » 

ഋഷിപഞ്ചമിക്കും വിശ്വകര്‍മ്മദിനത്തിനും അവധി നല്‍കണം

July 11, 2011

പൊന്‍കുന്നം: കേരള ത്തിലെ ൪൫ ലക്ഷത്തോളം വിശ്വകര്‍മജരുടെ ആത്മീയ പുണ്യദിനങ്ങളായ ഋഷിപഞ്ചമി (വിശ്വകര്‍മജയന്തി), ദേശീയ തൊഴില്‍ദിനമായ സപ്തംബര്‍ ൧൭ലെ വിശ്വകര്‍മദിനം എന്നിവ പൊതുഅവധി ദിനങ്ങളായി പ്രഖ്യാപിക്കണമെന്ന്‌ കേരള വിശ്വകര്‍മസഭ ൩൪൮ാം നമ്പര്‍ ടൌണ്‍ ശാഖായോഗം ആവശ്യപ്പെട്ടു. പ്രസിഡണ്റ്റ്‌ വി.ഡി.ബിജു കൊറ്റാരത്തിലിണ്റ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡയറക്ടര്‍ബോര്‍ഡ്‌ അംഗം കെ.കെ. ഹരി ഉദ്ഘാടനം ചെയ്തു. എം. റിനു, പി.എം. രാമചന്ദ്രന്‍, പി.എം. സുരേഷ്‌ മല്ലശ്ശേരില്‍, ജി. അനില്‍കുമാര്‍, പി. ബി. സന്ദീപ്‌, കെ.എന്‍. ഗോപിനാഥന്‍, ബാബുരാജ്‌, അനില്‍ ഇഞ്ചക്കപ്പറമ്പില്‍, കെ.കെ. വിജയകുമാര്‍, ഓമന ഗോപാലന്‍, ശോന രാജപ്പന്‍, സിന്ധു ശിവന്‍കുട്ടി, ഓമന ബാബു, അജിത സുരേഷ്‌ എന്നിവര്‍ പ്രസംഗിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick