തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കോടതിവിധി മാനിച്ച് അടിയന്തിരമായി ടി.പി. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിയമിക്കാന്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്. രാജീവ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചീഫ്സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയെക്കാളും വലിയ പാര്‍ട്ടിനേതാവ് ചമയുകയാണ്. ഇടയ്ക്കിടെയുള്ള അഴിച്ചുപണി പോലീസ്സേനയുടെ ആത്മവീര്യം കെടുത്തുന്നു. മുഖ്യമന്ത്രി ആഭ്യന്തരം ഒഴിഞ്ഞ് ഘടകകക്ഷിയെ ഏല്‍പ്പിക്കണം. കോടതി ചെലവ് മുഖ്യമന്ത്രിയുടെ പോക്കറ്റില്‍ നിന്ന് ഈടാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജെ.ആര്. അനുരാജ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതി അംഗം രഞ്ജിത് ചന്ദ്രന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രകിരണ്‍, സതീഷ് എന്നിവര്‍ സംസാരിച്ചു. അനൂപ്, അജിത്, ദീപക് ഹരി എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: