മുംബൈ: ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ റെക്കോഡ് നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ബാഹുബലി. 1000 കോടി ക്ലബ്ബിലെത്തിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടമാണ് ബാഹുബലി സ്വന്തമാക്കിയിരിക്കുന്നത്. വെറും ഒമ്പത് ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം. ഇന്ത്യയില്‍ നിന്നും 800 കോടിയും വിദേശത്തു നിന്നും 200 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്.
അമീര്‍ഖാന്റെ പികെ സൃഷ്ടിച്ച 792 കോടിയുടെ കളക്ഷന്‍ റെക്കോഡ് എട്ട്ദിവസം കൊണ്ടാണ് രാജമൗലിയുടെ ബാഹുബലി തകര്‍ത്തിരിക്കുന്നത്. ആദ്യ ആഴ്ച്ചയില്‍ തന്നെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 245 കോടി നേടിയിരുന്നു. എട്ട് ദിവസം കൊണ്ട് 800 കോടിയിലേറെ കോടി സ്വന്തമാക്കിയ ചിത്രം 1000 കോടിയിലെത്തുമെന്ന് ഉറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: