ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി (വിഎച്ച്എസ്ഇ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് സബ്ജക്ട് കോമ്പിനേഷനുകളില്‍ കോഴ്സുകള്‍ ലഭ്യമാണ്.
ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് മേയ് 8 ഉച്ചക്കുശേഷം ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് സൗകര്യമൊരുങ്ങും. അഡ്മിഷന് പോര്‍ട്ടലായ www.hscap.kerala.gov.in- ല്‍ ക്ലിക്ക്ചെയ്ത് നിര്‍ദ്ദേശാനുസരണം ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മേയ് 22 ന് മുമ്പായി വെരിഫിക്കേഷന് സമര്‍പ്പിക്കണം. നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിന് കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനായി സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ എയിഡഡ്/ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. മാത്രമല്ല പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് മേയ് 8 മുതല്‍ 19 വരെ 75 താലൂക്ക്കേന്ദ്രങ്ങളില്‍ ഫോക്കസ് പോയിന്റുകളും പ്രവര്‍ത്തിക്കും. രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 മണിവരെയാണ് ഫോക്കസ് പോയിന്റുകളുടെ പ്രവര്‍ത്തനം.
വിഎച്ച്എസ്ഇ: ഒന്നാംവര്‍ഷ വൊക്കേഷണല്‍ സയര്സെക്കന്ഡി പ്രവേശനവും ഏകജാലക സംവിധാനത്തിലൂടെയാണ്. മേയ് 8 മുതല്‍ www.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ ‘Apply online’- ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷാ സമര്‍പ്പണം നടത്താം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. പ്ലസ്ടുവിന് തത്തുല്യമായ വിഎച്ച്എസ്ഇ പാഠ്യപദ്ധതിയില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കാം.
പരിഷ്കരിച്ച 34 തൊഴിലധിഷ്ഠിത കോഴ്സുകളാണ് നിലവിലുള്ളത്. സംസ്ഥാനത്തൊട്ടാകെ 389 വിഎച്ച്എസ്ഇ സ്കൂളുകളിലായി 1097 ബാച്ചുകളിലാണ് ഏകജാലകത്തിലൂടെ പ്രവേശനസൗകര്യമൊരുക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: