തിരുവനന്തപുരം : മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ ബാര്‍കോഴ കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡി അട്ടിമറിച്ചെന്നാരോപിച്ചുള്ള ഹര്‍ജിയില്‍ 25 ന് കോടതി വിധി പറയും.
തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശങ്കര്‍ റെഡ്ഡിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തളളണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ പായ്ച്ചറ നവാസ് നല്കിയ ഹര്‍ജിയിലാണ് വിധി പറയുക.
വിജിലന്‍സ് എസ്പി ആര്.സുകേശന്, ശങ്കര്‍ റെഡ്ഡി എന്നിവരാണ് എതിര്‍കക്ഷികള്‍. അന്വേഷണ ഉദ്യോഗസ്ഥനായ സുകേശനില്‍ സമ്മര്‍ദ്ദം ചെലുത്തി ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: