തിരുവനന്തപുരം: മുന്‍കേന്ദ്രമന്ത്രിയും നേമം എംഎല്‍എയുമായ ഒ.രാജഗോപാലിന്റെ നേമത്തെ ഓഫീസ് കെട്ടിടം അടിച്ചുതകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികളെ ഉടന്‍ അറസ്റ്റുചെയ്ത് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്രമം നടന്ന സ്ഥലം ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി താന്നിമൂട് സുരേന്ദ്രന്, ജില്ലാ പ്രസിഡന്റും എന്‍ഡിഎ ജില്ലാ കണ്‍വീനറുമായ ചൂഴാല്‍ നിര്‍മ്മലന്‍, നേമം നിയോജകമണ്ഡലം പ്രസിഡന്റ് തോട്ടം വിശ്വനാഥന്, തൊഴുവന്‍കോട് ബിനു, ബൈജു.ആര് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: