ഹോം » കേരളം » 

പറവൂര്‍ പെണ്‍‌വാണിഭം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

July 12, 2011

കൊച്ചി: പറവൂര്‍ പെണ്‍‌വാണിഭ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്‍ എസ്.പി സുരേന്ദ്രനെ സ്ഥലം മാറ്റി. നേരത്തേ അന്വേഷണ ചുമതലയില്‍ നിന്നും സുരേന്ദ്രനെ ഒഴിവാക്കിയിരുന്നു. കെ.ജി. സൈമണാണ് പുതിയ എസ്.പി.

പറവൂര്‍ പെണ്‍‌വാണിഭ കേസ് അന്വേഷണത്തിന്റെ മേല്‍ നോട്ടം വഹിക്കുന്നത് എസ്.പി ഉണ്ണിരാജയാണ്. നേരത്തെ സുരേന്ദ്രനെതിരെ ഒരു ഊമക്കത്ത് ഡി.ജി.പിക്ക് ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് അദ്ദേഹത്തെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയത്.

കേസ് അന്വേഷണത്തിന്റെ പല ഘട്ടത്തിലും സുരേന്ദ്രന്‍ അനധികൃതമായി ഇടപെട്ടുവെന്ന് നേരത്തേ ആക്ഷേപം ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ക്രൈംബ്രാഞ്ചിനെ രൂക്ഷമാ‍യി വിമര്‍ശിച്ചിരുന്നു.

കേസിലുള്‍പ്പെട്ട ഒരു പോലീസുകാരനെ രക്ഷപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.

കേരളം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick