തരുവനന്തപുരം: കരുമം ഗവണ്മെന്റ് യുപി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘ഒരുവട്ടം കൂടി’ മെയ് 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. നേമം എംഎല്‍എ ഒ.രാജഗോപാല്‍ അധ്യക്ഷത വഹിക്കും. സ്കൂളിന്റെ ലോഗോ പ്രകാശനവും വിശിഷ്ട വ്യക്തികളെ ആദരിക്കലും മേയര്‍ വി.കെ.പ്രശാന്ത് നിര്‍വഹിക്കും. ഡോ. ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും. ഇതിനോടനുബന്ധിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആധുനിക വിദ്യാഭ്യാസ സമീപനങ്ങളെ സംബന്ധിച്ച പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9387736145, 9847906960 എന്നീ നമ്പരില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: