ഹോം » കുമ്മനം പറയുന്നു » 

ഐസക്ക് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: കുമ്മനം

പ്രിന്റ്‌ എഡിഷന്‍  ·  May 12, 2017

തിരുവനന്തപുരം: എസ്ബിഐയ്‌ക്കെതിരെ അനാവശ്യ പ്രചരണം നടത്തി ധനമന്ത്രി തോമസ് ഐസക്ക് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എടിഎം ഉപയോഗവുമായി ബന്ധപ്പെട്ട് ഇറക്കിയ സര്‍ക്കുലറിന്റെ പേരില്‍ ബാങ്കിനെ അപകീര്‍ത്തിപ്പെടുത്താനാണ് തോമസ് ഐസക്ക് ശ്രമിച്ചത്.

എസ്ബിഐ നഷ്ടത്തിലേക്ക് എന്നു പറഞ്ഞ് ഭീതി സൃഷ്ടിക്കുകയാണ്. നോട്ട് നിരോധനം ഉണ്ടായപ്പോഴും തോമസ് ഐസക്ക് ഇതേരീതിയില്‍ ജനങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. എസ്ബിഐയ്ക്കതിരെ സംസ്ഥാന സര്‍ക്കാരിനല്ല ജനങ്ങള്‍ക്കാണ് എന്തെങ്കിലും ചെയ്യാനാകൂ എന്ന മന്ത്രിയുടെ പ്രസ്താവന കലാപത്തിനുള്ള ആഹ്വാനമാണ്. കേരളത്തില്‍മാത്രം ബാങ്കുകളിലേക്ക് പ്രതിഷേധപ്രകടനങ്ങള്‍ ഉണ്ടായതിനു പിന്നിലും ഗൂഢാലോചനയുണ്ട്്.

എടിഎം മുഖേനയുള്ള നിശ്ചിത ഇടപാടുകള്‍ക്ക് നേരത്തെ മുതല്‍ സര്‍വീസ് ചാര്‍ജ്ജ് ഈടാക്കിയിരുന്നു. എസ്ബിഐ അക്കൗണ്ടില്ലാത്ത ‘ബഡി’ ഉപഭോക്താക്കളെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു പുതിയ സര്‍ക്കുലറെന്ന് ബാങ്ക് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ടെന്ന് കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.

കുമ്മനം പറയുന്നു - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick