സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലടിച്ചു

Friday 12 May 2017 11:06 pm IST

പേരൂര്‍ക്കട: ഗവ. ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ തമ്മില്‍ തമ്മിലടി. ഇന്നലെ രാവിലെയാണ് സംഭവം. ആശുപത്രിയില്‍ 4 സെക്യൂരിറ്റി ജീവനക്കാരാണുള്ളത്. ഇവരില്‍ രണ്ടുപേരാണ് തമ്മിലടിച്ചത്. ഷിഫ്റ്റ് മാറുമ്പോഴുള്ള ജോലിയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. ആശുപത്രി ആര്‍എംഒ ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ സേവനം പരിമിതമായതോടെ വാര്‍ഡുകളില്‍ ആള്‍ക്കാര്‍ കയറുന്നത് നിയന്ത്രിക്കുകയോ ഒ.പി കൗണ്ടറുകളിലെ ജനത്തിരക്ക് നിയന്ത്രിക്കുകയോ ചെയ്യുന്നില്ല.