കൊല്ലം: നിഷേധിക്കപ്പെടുന്ന ലിംഗനീതിക്കായുള്ള പോരാട്ടത്തിന് തൊഴിലിടങ്ങളെക്കൂടി വേദിയാക്കണമെന്ന് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവും സംവിധായികയുമായ വിധു വിന്‍സെന്റ്. അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി ആശ്രാമം ഇഎസ്ഐസി മോഡല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. നമ്മുടെ സിനിമകള്‍ പോലും തൊഴിലിടങ്ങളിലെ സ്ത്രീകളെ വാര്‍പ്പുമാതൃകകളായി മാത്രമാണ് പ്രദര്‍ശിപ്പിക്കാറുള്ളത്. നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള തൊഴിലെടുക്കുന്ന സ്ത്രീകളെ യാഥാര്‍ത്ഥ്യബോധത്തോടെ അവതരിപ്പിക്കുന്ന ചുരുക്കം സിനിമകളെങ്കിലും അടുത്ത കാലത്തായി ഉണ്ടായി എന്നത് ആശ്വാസകരമാണെന്നും ചൂണ്ടിക്കാട്ടി. നഴ്സിംഗ് സൂപ്രണ്ട് ആന്‍സി ജോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.തനൂജ ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇഎസ്ഐ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ജി.വേണുഗോപാല്‍, എം.വേണു. ആര്.എ.പ്രഭുകുമാര്‍, സി.ആര്.ബിനു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: