കരുനാഗപ്പള്ളി: ഇടക്കുളങ്ങര ലവല്‍ ക്രോസില്‍ ഓട്ടോ ഇടിച്ച് തകരാറിലായ സിഗ്നല്‍ സംവിധാനം തകരാറിലായത് മൂലം ഗേറ്റ് അടച്ചിട്ടു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്ന ഗേറ്റ് തുറക്കുന്നതിന്നിടെ ഗേറ്റില്‍ ഓട്ടോ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ സിഗ്നല്‍ സംവിധാനം പൂര്‍ണ്ണമായും തകര്‍ന്നു. റയില്‍വേ എഞ്ചിനിയറിങ്ങ് വിഭാഗം സിഗ്നല്‍ സംവിധാനം നേരേയാക്കാന്‍ ശ്രമം നടത്തിവരുന്നു. ഗേറ്റ് തുറക്കുമ്പോള്‍ മുമ്പേ പോകാന്‍ കാണിയ്ക്കുന്ന തിരക്കാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന് റയില്‍വേ അധികൃതര്‍ പറഞ്ഞു. ഗേറ്റടക്കുന്നതോടെ റയില്‍വേ സ്റ്റേഷനില്‍ വന്നു പോകുന്നവര്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവിയ്ക്കുന്നത്. ഈ വഴിയുള്ള വാഹനങ്ങള്‍ ഡ്രൈവര്‍ ജങ്ഷന് വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: