കഴിവുള്ളവര്‍ക്ക്് ഉയരാന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം: എസ്.എം.വിജയാനന്ദ്

Sunday 14 May 2017 10:42 pm IST

തിരുവനന്തപുരം : സര്‍ക്കാര്‍ സര്‍വീസില്‍ കഴിവുള്ളവര്‍ ഉയരണമെങ്കില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്. സെക്രട്ടേറിയറ്റിലാണ് ആദ്യം ഇത് പാലിക്കപ്പെടേണ്ടത്. കോളീജിയറ്റ് എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എല്‍ഡേഴ്‌സ് ഫോറം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയോജനങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ഏകാന്തതയാണ്. മക്കള്‍ യാതൊരു കുറ്റബോധവുമില്ലാതെ മാതാപിതാക്കളെ തഴയുകയാണ്. വയോജനങ്ങളെ പരിപാലിക്കാന്‍ സ്ഥാപനങ്ങള്‍ ഉണ്ടാവുകയല്ല വേണ്ടത് മറിച്ച് അവര്‍ക്ക് സമൂഹത്തിന്റെ കരുതലാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എസ്. പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ സൗഹൃദം വിശേഷാല്‍ പതിപ്പ് ഗിരീഷ് പുലിയൂര്‍ പ്രകാശനം ചെയ്തു.