ഹോം » മറുകര » 

സേവാദര്‍ശന്‍ കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

വെബ് ഡെസ്‌ക്
May 15, 2017

കുവൈറ്റ് സിറ്റി : സേവാദര്‍ശന്‍ കുവൈറ്റ് 2017-2018 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ ബോഡിയില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. മുന്‍ പ്രസിഡന്റ് അജയകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍ വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന രൂപരേഖയില്‍ ചര്‍ച്ചയും നടന്നു.

ഇരുന്നൂറുപേരോളം അടങ്ങുന്ന ഭാരവാഹികളെ പ്രഖ്യാപിക്കുകയും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സഞ്ജുരാജ് സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

പ്രസിഡന്റ് സഞ്ജുരാജ്, വൈസ് പ്രസിഡന്റ് ജയകുമാര്‍, ജനറല്‍ സെക്രട്ടറി പ്രവീണ്‍, ട്രഷറര്‍ അജയകുമാര്‍, പ്രോഗ്രാം സെക്രട്ടറി സനല്‍കുമാര്‍, വെല്‍ഫെയര്‍ സെക്രട്ടറി രാധാകൃഷ്ണന്‍, സാംസ്‌കാരിക വിഭാഗം സെക്രട്ടറി സുന്ദരരാമന്‍, പബ്ലിക് റിലേഷന്‍ വിഭീഷ് എന്നിവരടങ്ങുന്നതാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി. ഉപദേശക സമിതി അംഗങ്ങളായി കിരണ്‍കുമാര്‍, രാജരാജന്‍, എസ്.മോഹന്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Related News from Archive
Editor's Pick