കോഴിക്കോട്: വടകര, പയ്യോളി നഗരസഭകളില്‍ ഉള്‍പ്പെടുന്ന പോര്‍ട്ട് മണല്‍ വിതരണം പുനരാരംഭിക്കുവാന്‍ ഭരണാധികാരികള്‍ മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് സംയുക്ത മോട്ടോര്‍തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റ് ധര്‍ണ നടത്തി.
മണല്‍വിതരണം പുനരാരംഭിക്കുക, മോട്ടോര്‍ തൊഴിലാളികളുടെ തൊഴില്‍സുരക്ഷിതത്വം ഉറപ്പ് വരുത്തുക, വടകര, പയ്യോളി നഗരസഭയുടെയും പോര്‍ട്ട് അധികൃതരുടെയും അലംഭാവം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ധര്‍ണ്ണ നടത്തിയത്.
ഐഎന്‍ ടിയുസി മോട്ടോര്സെക്ഷന് ജില്ലാസെക്രട്ടറി കെ.എന്‍.എ. അമീര്‍ അധ്യക്ഷത വഹിച്ചു. സിഐടിയു മോട്ടോര്‍ സെക്ഷന്‍ ജില്ലാജനറല്‍സെക്രട്ടറി കെ.കെ. മമ്മു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. കാളക്കണ്ടി ബാലന്, എന്‍.ബാലകൃഷ്ണന്(ബിഎംഎസ്), അഡ്വ.പി.എം. നിയാസ്, രാജേഷ് കിണറ്റിന്‍കര, വി.കെ. പ്രകാശ്(ഐഎന്‍ടിയുസി), കെ.വി. രാമചന്ദ്രന്, കെ.കെ. മനോജന്(സിഐടിയു), നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്(എച്ച്എംഎസ്), വി.കെ. നിസാര്‍, പാറപ്പുറത്ത് ഖാദര്‍(എസ്ടിയു), രഞ്ജിത്ത്(എഐടിയുസി), കെ.കെ. ബൈജു, കെ. മനോജന് എന്നിവര്‍ സംസാരിച്ചു. കെ. രാജു, മുസ്തഫ മൂരാട്, ഇ.വിനീതന്, സജീഷ് കൊട്ടക്കല്‍,ടി.ഗംഗാധരന്, പി. രാമചന്ദ്രന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: