ഹോം » പ്രാദേശികം » എറണാകുളം » 

ദേശീയപാതയില്‍ തണല്‍മരം കടപുഴകി വീണു

May 18, 2017

മരട്: ദേശീയപാത പൂണിത്തുറയില്‍ റോഡിനു കുറുകെ എസ്ബിഐ എടിഎമ്മിനു മുകളിലേക്ക് തണല്‍മരം കടപുഴകി വീണു. വഴിയരികിലെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീഴുകയും ആറു മണിക്കൂറോളം ഗതാഗതം സ്തംഭിക്കുകയും ചെയ്തു.
സമീപത്തെ വീടിന്റെ ടെറസിന് മുകള്‍ഭാഗത്തെ അലൂമിനിയം റൂഫിങ്ങ് ഷീറ്റും ഭാഗികമായി തകര്‍ന്നു. പൂണിത്തുറ ഗാന്ധി സ്‌ക്വയറിന് സമീപം പടിഞ്ഞാറു ഭാഗത്തായി ഇന്നലെ പുലര്‍ച്ചെ 5ന് ആയിരുന്നു അപകടം.
വഴിയോരത്തെ വൈദ്യുതി പോസ്റ്റ് തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും നിലച്ചു. അപകടം പുലര്‍ച്ചെ ആയിരുന്നതിനാല്‍ റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നത് മൂലം വന്‍ ദുരന്തം ഒഴിവായി. അപകടത്തെ തുടര്‍ന്ന് വൈറ്റില-അരൂര്‍ ദേശീയപാതയില്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപെട്ടു.
തൃപ്പൂണിത്തുറയില്‍ നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങളും നാട്ടുകാരും മരട് പോലീസും ചേര്‍ന്നാണ് മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. റോഡില്‍ നിന്ന് മരം വെട്ടി മാറ്റിയതിനുശേഷം 10.30 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

എറണാകുളം - പുതിയ വാര്‍ത്തകള്‍
Related News from Archive

Editor's Pick