കൊട്ടാരക്കര: വാളകം കേസിലെ അദ്ധ്യാപകന്റെ ഭാര്യ ഗീതയുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ഗവ.സെക്രട്ടറിയുടെ ഉത്തരവ്. മുന്‍മന്ത്രി ആര്.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പ്രഥമാദ്ധ്യാപികയായ ഗീതയെ രണ്ട് വര്‍ഷം മുന്‍പാണ് തല്‍സ്ഥാനത്ത് നിന്നും മാനേജര്‍ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കിടയില്‍ ആര്.ബാലകൃഷ്ണപിള്ള മാനേജര്‍ സ്ഥാനം ഒഴിയുകയും മരുമകനും മുന്‍ ഐഎഎസ് ഓഫീസറുമായ മോഹന്‍ദാസിനെ മാനേജരാക്കുകയും ചെയ്തു. സസ്പെന്‍ഷനിലായ ഗീത ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിയുടെ ഹിയറിംഗ് നടത്തി സര്‍ക്കാര്‍ ഉചിതതീരുമാനമെടുക്കാന് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ ഹിയറിംഗിന് ശേഷമാണ് സസ്പെന്ഷന് പിന്‍വലിക്കാന്‍ ഉത്തരവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: