കുന്നത്തൂര്‍: കുന്നത്തൂര്‍, ശാസ്താംകോട്ട പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കൊല്ലന്റെമുക്ക്-മുതുപിലാക്കാട് റോഡ് നിര്‍മ്മാണത്തിന് 2.44 കോടി രൂപ അനുവദിച്ചു. കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിക്കുന്നത്. നാലു കിലോമീറ്റര്‍ നീളംവരുന്ന റോഡിന്റെ നിര്‍മ്മാണം ഉന്നതനിലവാരത്തിലാണ് നടക്കുന്നത്. ഓട, കലുങ്കുകള്‍, ദിശാഫലകസൂചികകള് തുടങ്ങിയവ ഉള്‍പ്പെടുന്ന റോഡിന്റെ നിര്‍മ്മാണപുരോഗതി വിലയിരുത്താന്‍ ഓരോ ഘട്ടത്തിലും ബാംഗ്ലൂരില്‍ നിന്നുള്ള കേന്ദ്രസംഘം എത്തിച്ചേരും. പിഎംജിഎസ്വൈ പദ്ധതിപ്രകാരം ശാസ്താംകോട്ട ബ്ലോക്കില്‍ നിര്‍മ്മിക്കുന്ന ആറാമത്തെ റോഡാണിത്. ഞാങ്കടവ്-പൂമല കോളനി, കണ്ണമം-തെങ്ങമം, കണ്ണമം-പാറക്കടവ്, കുമരംചിറ-കക്കാക്കുന്ന്, കുമരംചിറ-ആലുംമുക്ക് തുടങ്ങിയ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: