തിരുവനന്തപുരം: ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായ ഫുട്ബോള്‍താരം സി.കെ വിനീതിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ഹാജറില്‍ കുറവുള്ളതിനാലാണ് വിനീതിനെ പുറത്താക്കിയിരിക്കുന്നത്.
വിനീതിനെ പുറത്താക്കാന്‍ ഏജീസ് നടപടി സ്വീകരിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെ കായിമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയെങ്കിലും ഏജീസ് നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.സ്പോര്‍ട്സ് ക്വോട്ടയിലാണ് വിനീത് ജോലിയില്‍ പ്രവേശിച്ചിരുന്നത്.
ഫുട്ബോള്‍ കളിക്കുന്നത് അവസാനിപ്പിക്കില്ലെന്നും സ്പോര്‍ട്സിലുടെയാണ് ജോലി കിട്ടിയതെന്നും അതിനാല്‍ ജോലി നഷ്ടപ്പെട്ടതില്‍ ദു:ഖമില്ലെന്നും വിനീത് പറഞ്ഞു. ദേശീയ ടീമിനുപുറമേ ബംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബുകളിലും വിനീത് അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: