ഹോം » വാണിജ്യം » 

ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു

വെബ് ഡെസ്‌ക്
May 18, 2017

മുംബൈ: ലോക പ്രശസ്​ത കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയിലെ കാറുകളുടെ വില്‍പ്പന നിര്‍ത്തുന്നു. ഇൗ വര്‍ഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ്​ കമ്പനിയുടെ പദ്ധതി. ഷെവര്‍ലേ ​ബ്രാന്‍ഡിന്​ കീഴിലാണ്​ ജനറല്‍ മോട്ടോഴ്സ്​ ഇന്ത്യയില്‍ കാറുകള്‍ വില്‍ക്കുന്നത്​.

ലോകത്തില്‍ അതിവേഗം വളരുന്ന കാര്‍ വിപണിയായ ഇന്ത്യയില്‍ ഒരു ശതമാനം മാത്രമാണ്​ ജനറല്‍ മോട്ടോഴ്സിന്റെ ​ പങ്കാളിത്തം. മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ ഇനിയും ഇന്ത്യയിലെ വില്‍പ്പന തുട​രേണ്ടതില്ലെന്ന നിലപാടിലാണ്​ ജി.എം.

Related News from Archive
Editor's Pick