ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് ജയം

Thursday 18 May 2017 7:51 pm IST

അരൂര്‍: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കുമാരപുരം വാര്‍ഡിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സീതമ്മ 34 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സീതമ്മയ്ക്ക് 307 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ഥി ഹൈമാവതിക്ക് 273 വോട്ടും കോണ്‍ഗ്രസിന്റെ എ.വി. ഷണ്‍മുഖന് 238 വോട്ടും ബിജെപിയുടെ പുരുഷോത്തമന് 156 വോട്ടും ലഭിച്ചു. മൊത്തം 974 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.