അശോകന്റെ മരണം: കൊലപാതകമെന്ന് ബന്ധുക്കള്‍

Thursday 18 May 2017 7:54 pm IST

തുറവൂര്‍: കാണാതായ ഗൃഹനാഥന്‍ തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവം കൊലപാതകമെന്നു ബന്ധുക്കള്‍. കുത്തിയതോട് ചിറയില്‍ അശോകന്‍ (52) ആണു വീടിനു സമീപമുള്ള തോട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുത്തിയതോട്ടിലെ പലചരക്കുകടയിലെ തൊഴിലാളിയായ അശോകന്‍ 13നു രാത്രി സമീപവാസിയുമായി വഴക്കുണ്ടാക്കിയിരുന്നു. വീട്ടിലെത്താതിരുന്നതിനാല്‍ അശോകനു വേണ്ടി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകിട്ടാണ് അശോകനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. കുത്തിയതോട് എസ്‌ഐ മധുവിന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശ്വാസകോശത്തില്‍ വെള്ളംകയറിയതാണു മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാര്യ: സുമതി. മക്കള്‍: അനില്‍കുമാര്‍, അശ്വതി. മരുമകള്‍: ദിവ്യ.