ഹോം » പ്രാദേശികം » ആലപ്പുഴ » 

അനധികൃത മണലെടുപ്പ് റോഡിനു ഭീഷണിയാകുന്നു

May 19, 2017

പുറക്കാട്: റോഡിനു ഭീഷണി ഉയര്‍ത്തി സ്വകാര്യ വ്യക്തികള്‍ക്ക് വഴി നിര്‍മ്മിക്കാന്‍ സിപിഎം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണലെടുത്തു. അംഗത്തിനെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ദിവസമാണ് പുറക്കാട് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കരീച്ചിറ- നാഗപറമ്പ് കോളനിയിലേക്കുള്ള ടാര്‍ ചെയ്ത റോഡിന്റെ വശത്തുനിന്നും ജെസിബി ഉപയോഗിച്ച് മണല്‍ എടുത്തത്. ഇതോടെ റോഡ് തകരാന്‍ സാദ്ധ്യതയേറി. സമീപത്തെ ഇലക്ട്രിക് പോസ്റ്റിന് ഉള്‍പ്പടെ ഭീഷണിയാകുകയും ചെയ്തതോടെ നാട്ടുകാര്‍ സംഘടിക്കുകയും ഗ്രാമപഞ്ചായത്തമായ ജിനുരാജിനെതിരെ അമ്പലപ്പുഴ സിഐയ്ക്ക് പരാതി നല്‍കുകയുമായിരുന്നു.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വഴി നിര്‍മ്മിക്കാന്‍ പൊതുസ്ഥലത്തുനിന്നും മണലെടുത്തത് രാഷ്ട്രീയക്കളിയുടെ ഭാഗമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick